മുംബൈയിലെ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽ ബോംബ് ഭീഷണി

മുംബൈ: മുംബൈയിലെ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽ ബോംബ് ഭീഷണി. ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും പൊലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വ‍്യാജ ബോംബ് ഭീഷണിയാണെന്നാണ് പൊലീസ് പറയുന്നത്. ബോംബ് ഭീഷണിയെ തുടർന്ന് ആശുപത്രിയുടെ സുരക്ഷ വർ‌ദ്ധിപ്പിച്ചിട്ടുണ്ട്. ഇ-മെയിൽ സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ഡിസിപി അറിയിച്ചു.

കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും സമാന രീതിയിലുള്ള ബോംബ് ഭീഷണി എത്തിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ ഇ-മെയിലിലേക്കായിരുന്നു ഭീഷണി സന്ദേശം എത്തിയത്.
أحدث أقدم