തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിന് കടഞ്ഞാണിടാൻ ഗതാഗത വകുപ്പ്. ഒരേ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ തമ്മിൽ 10 മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ് അനുവദിക്കു എന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും.
പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെയും റോഡ് സേഫ്റ്റി കമ്മിഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.