നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുന്നപ്ര സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി


അമ്പലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുന്നപ്ര സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.പുന്നപ്ര പുതുവൽ വീട്ടിൽ വിനീത് എന്ന് വിളിക്കുന്ന (വിശാഖ് 31) നെയാണ് ആറു മാസക്കാലത്തേക്ക് ആലപ്പുഴയിൽ നിന്ന് നാടുകടത്തിയത്.
സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയും , ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ അടിപിടി, ആംസ് ആക്ട് തുടങ്ങി സ്ഥലത്ത് നിരന്തരം സമാധാന ലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്ന ആളാണ്. ഉത്തരവ് കാലയളവിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചാൽ ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം കൂടുതൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയും , ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ തുടരുമെന്ന് പുന്നപ്ര പൊലീസ് അറിയിച്ചു.

Previous Post Next Post