ആറാട്ടുപുഴ മംഗലം ക്ഷേത്രത്തിൽ ഇടിമിന്നലടിച്ചു… ക്ഷേത്ര ഓഫീസിലടക്കം കനത്ത നാശം…




ഹരിപ്പാട്: കഴിഞ്ഞദിവസം പുലർച്ചെയുണ്ടായ അപ്രതീക്ഷിത ഇടിമിന്നലിൽ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തിൽ നാശമുണ്ടായി. ക്ഷേത്ര വളപ്പിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരകത്തിന് പിന്നിലായി നിന്ന വലിയ കാറ്റാടി മരം മിന്നലേറ്റ് വിണ്ടുകീറി. ക്ഷേത്ര ഓഫീസിലെ ഇൻവർട്ടർ നശിച്ചു. സി സി ടി വി കാമറയുടെ ഹാർഡ് ഡിസ്‌കും മോണിറ്ററും തകരാറിലായി. വേലായുധപ്പണിക്കർ സ്മാരക ഓഡിറ്റോറിയത്തിലെ ഒൻപത് സീലിങ് ഫാനുകളും 13 ലൈറ്റുകളും കേടായി. സ്മാരകത്തിലേക്കുള്ള വൈദ്യുതി കണക്ഷന്റെ മീറ്ററും കത്തിപ്പോയി
Previous Post Next Post