കോൺഗ്രസിന്‍റേതെന്ന് തെറ്റിദ്ധരിച്ചു; എസ്എഫ്ഐ പ്രവർത്തകർ പിഴുതെടുത്തത് സിപിഎം അനുഭാവ സംഘടനയുടെ കൊടിമരം


കണ്ണൂർ: കോൺഗ്രസിന്‍റെ കൊടിമരമാണെന്ന് തെറ്റിദ്ധരിച്ച് എസ്എഫ്ഐ പ്രവർത്തകർ സിപിഎം അനുഭാവ സംഘടനയുടെ കൊടിമരം പിഴുതെടുത്തു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം.


കോൺഗ്രസിൽ നിന്നും രാജിവച്ച് നിലവിൽ സിപിഎമ്മിനെ പിന്തുണച്ച് പ്രവർത്തിക്കുന്ന പി.കെ. രാഗേഷിന്‍റെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്ന രാജീവ് ജി കൾച്ചറൽ ഫോറത്തിന്‍റെ കൊടിമരമായിരുന്നു എസ്എഫ്ഐ പ്രവർത്തകർ പിഴുതെടുത്തത്. പിന്നീട് കൊടിമരം ബസ് സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.


أحدث أقدم