വേടനെതിരെ വിദ്വേഷപ്രസംഗം.. എൻ ആർ മധുവിനെതിരെ പൊലീസ് കേസെടുത്തു…


        
വേടനെ ജാതീയമായി അധിക്ഷേപിച്ച കേസരി പത്രാധിപർ എൻ.ആർ. മധുവിനെതിരെ കേസെടുത്ത് പൊലീസ്.ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി നൽകിയ പരാതിയിലാണ് കിഴക്കെ കല്ലട പൊലീസ് കേസെടുത്തത്. കലാപത്തിന്‌ ആഹ്വാനം ചെയ്‌തതിന്‌ ഭാരതീയ ന്യായസംഹിത 192 വകുപ്പ്‌ പ്രകാരമാണ്‌ കേസ്.

വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കേസരി വാരിക മുഖ്യപത്രാധിപർ ഡോ. എൻ ആർ മധു പറഞ്ഞത്. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനവാദികളെന്നും മധു പറഞ്ഞു.


أحدث أقدم