തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതെ പോയതിൽ ക്ഷേത്ര ജീവനക്കാർക്കിടയിൽ ചേരിപ്പോരുണ്ടോയെന്ന് സംശയം. ക്ഷേത്ര ജീവനക്കാരെയും സ്വർണപ്പണിക്കാരെയും ഇന്നു വീണ്ടും ചോദ്യം ചെയ്യും. ക്ഷേത്ര ജീവനക്കാർക്കിടയിലെ പടലപ്പിണക്കവും സ്വർണം ഉൾക്കൊള്ളുന്ന വസ്‌തുക്കളും ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പോലീസിൻ്റെ വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകും. ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം കാണാതാകുന്നു. ക്ഷേത്രത്തിലെ മണലിൽ നിന്നും സ്വർണം കിട്ടുന്നു. തികച്ചും നാടകീയമായ സംഭവങ്ങളാണ് അതീവസുരക്ഷയുള്ള പത്മനാഭ സ്വാമിക്ഷേത്രത്തിൽ നടന്നത്. വടക്കേ നടയ്ക്കും പടിഞ്ഞാറേ നടയ്ക്കും ഇടയിലുള്ള മണ്ഡപത്തിന് സമീപമാണ് മണലിൽ താണ നിലയിൽ സ്വർണം തിരികെ ലഭിക്കുന്നത്. 20 പോലീസുകാർ മണൽ ഇളക്കി നടത്തിയ പരിശോധനയിലാണ് സ്വർണം തിരികെ ലഭിക്കുന്നത്. സ്വർണം ഇവിടെയെത്തിയതിന് പിന്നിൽ വൻ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നത്. ഈ ഭാഗത്ത് രണ്ട് സിസിടിവികളുണ്ട്.
കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും പൊലീസിന് വ്യക്തതയില്ല. സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളുടെ ഉത്തരവാദിത്വം മുതൽപ്പെട്ടിയെന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിൻെറ സാന്നിധ്യത്തിൽ സ്‌ട്രോംങ് റൂമിൽ നിന്നും സ്വർണമെടുത്ത് വാതിൽ പൂശുന്ന സ്ഥലത്ത് കൊണ്ടുവന്ന തൂക്കി തിട്ടപ്പെടുത്തിയ ശേഷമാണ് സ്വർണപ്പണിക്കാർക്ക് വൈകെ. വൈകുന്നേരവും പണി സ്ഥലത്തുനിന്നും സ്വർണം തൂക്കിലേറ്റി തിരികെ സ്‌ട്രോങ്‌റൂമിലേക്ക് ഉദ്യോഗസ്ഥർ കൊണ്ടുപോകുകയാണ്. സ്വർണം നഷ്ടപ്പെട്ടതിൻ്റെ തലേന്നും സ്വർണം തൂക്കി തിട്ടപ്പെടുത്തി കൊണ്ടുവച്ചുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. എന്നാൽ എങ്ങനെ അതേ സ്വർണം ഈ മണ്ണിലെത്തി. രണ്ടുകാര്യങ്ങളാണ് പൊലിസിന് സംശയം. ക്യാമറ ഭാഗത്ത് വന്നപ്പോൾ സ്വർണം നിലത്തിട്ട് ചവിട്ടിത്താഴ്ത്തി. അല്ലെങ്കിൽ സഞ്ചിയിൽ നിന്നും ഊർന്നുവീണു.