കൊല്ലം: ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ട്രാക്കിൽ വീണയാളെ റെയിൽവേ ജീവനക്കാരൻ രക്ഷിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷനിലെ പോയിന്‍റ്സ്മാൻ സുനിൽകുമാറാണ് ശാസ്താംകോട്ട സ്വദേശിയെ രക്ഷിച്ചത്. പ്ലാറ്റ്ഫോം ഇല്ലാത്ത ഭാഗത്തുകൂടിയാണ് വഞ്ചിനാട് എക്സ്പ്രസിൽ യാത്രക്കാരൻ കയറാൻ ശ്രമിച്ചത്. തുടര്‍ന്ന് താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാരൻ ട്രാക്കിലേക്ക് ഇറങ്ങി. യാത്രക്കാരനെ തൊട്ട് അടുത്തുള്ള പൈപ്പിലേക്ക് ട്രെയിൻ നീങ്ങി കഴിയും വരെ ചേര്‍ത്ത് പിടിക്കുകയായിരുന്നു