കൊല്ലം: കൊല്ലം അഞ്ചലിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുകോൺ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അഞ്ജനയാണ് മരിച്ചത്. കരുകോൺ പുല്ലാഞ്ഞിയോട് അരുണോദയത്തിൽ ബിജു -രജിത ദമ്പതികളുടെ മകളാണ് അഞ്ജന. പരീക്ഷയ്ക്ക് മാർക്ക് കുറയും എന്ന വിഷമത്തിൽ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക വിവരം. വീട്ടിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ പൊലീസ് സ്ഥലത്തെ തുടർ നടപടികൾ സ്വീകരിച്ചു.
പ്ലസ്‍ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…
Jowan Madhumala
0
Tags
Top Stories