വേളാങ്കണിയിലേക്ക് പോയ തീര്‍ഥാടക വാഹനം ബസുമായി കൂട്ടിയിടിച്ചു.. നാല് മലയാളികൾക്ക് ദാരുണാന്ത്യം….


        
തിരുവാരൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിന് പോയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാനും ബസും കൂട്ടിയിടിക്കുകയായിരുന്നു.തിരുവനന്തപുരം സ്വദേശികള്‍ വേളാങ്കണിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. വേളാങ്കണിയില്‍ നിന്ന് ഐരാവഡിയിലേക്ക് വരികയായിരുന്ന സര്‍ക്കാര്‍ ബസുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.ഏഴുപേരാണ് ഒമ്‌നി വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ഒമ്‌നി വാന്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.


        

أحدث أقدم