IPL 2025 മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു….


 
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. ബിസിസിഐയുടേതാണ് തീരുമാനം. താരങ്ങളുടേയും കാണികളുടേയും സുരക്ഷ മുഖ്യമെന്ന് ബിസിസിഐ അറിയിച്ചു. വിദേശതാരങ്ങള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. പിടിഐയാണ് ബിസിസിഐയെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ധര്‍മശാലയില്‍ നടക്കാനിരുന്ന പഞ്ചാബ് കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം റദ്ദാക്കിയതിന് ശേഷം ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു. രാജ്യം യുദ്ധസമാന സാഹചര്യത്തില്‍ നില്‍ക്കുമ്പോള്‍ ഐപിഎല്‍ മത്സരങ്ങള്‍ തുടരുന്നത് ഉചിതമായി തോന്നുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ ബിസിസിഐ നിലപാടെടുത്തിരിക്കുന്നത്. മെയ് 25ന് കൊല്‍ക്കത്തയിലാണ് ഐപിഎല്‍ 2025 സമാപിക്കാനിരുന്നത്.


        

أحدث أقدم