മാമോദീസ ചടങ്ങിനിടെ ഏറ്റുമുട്ടി തമ്മനം ഫൈസലും ഭായി നസീറും... 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്…





കൊച്ചി : ഗുണ്ടകൾ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഭായി നസീർ,തമ്മനം ഫൈസൽ എന്നിവരുൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തത്. മാമോദീസ ചടങ്ങിനിടെയായിരുന്നു ഗുണ്ടകളുടെ ഏറ്റുമുട്ടൽ നടന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. സുഹൃത്തിന്‍റെ മകന്‍റെ മാമോദിസ ചടങ്ങിനെത്തിയതായിരുന്നു ഗുണ്ടകള്‍.ഇതിനിടെയുണ്ടായ ചെറിയ വാക്കു തര്‍ക്കം പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

പിന്നാലെ രണ്ടു കൂട്ടരും കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മരട് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. പരാതിയില്ലാത്തതിനാല്‍ ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല. എന്നാല്‍ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെയടക്കം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പിന്നീട് കേസെടുത്തത്
Previous Post Next Post