മിഠായി തരാമെന്ന് പറഞ്ഞ് കുട്ടിയെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി; 12 കാരിയെ പീഡിപ്പിച്ച 60 കാരന് 145 വർഷം കഠിനതടവും പിഴയും




മലപ്പുറം: 12വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 145 വർഷം കഠിനതടവും 8.75 ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം കാവന്നൂർ സ്വദേശിയും 60 കാരനുമായ കൃഷ്ണനെയാണ് മഞ്ചേരി സ്പെഷ‍്യൽ പോക്സോ കോടതി ശിക്ഷിച്ചത്.

2022- 23 കാലഘട്ടത്തിൽ മിഠായി തരാമെന്ന് പറഞ്ഞ് കുട്ടിയെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി നിരന്തരമായി പീഡനത്തിന് ഇരയാക്കിയെന്നും അശ്ലീല ചിത്രങ്ങൾ കാണിക്കുകയും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് കേസ്.
أحدث أقدم