സജീവ് ശാസ്താരം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ്
ഫോൺ 96563 77700
🟦അശ്വതി: പ്രവർത്തന മേഖലയിൽ നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം. അഭിപ്രായഭിന്നതകള്‍ ശമിക്കുകവഴി കുടുംബസുഖം വര്‍ധിക്കും.
🟪ഭരണി : അശ്രദ്ധ വർദ്ധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. ഔഷധ സേവാ വേണ്ടിവരും , കാര്യവിജയം നേടും. മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം.
🟩കാർത്തിക :സ്വന്തം ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങും. ദാമ്പത്യസുഖവര്ധന. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും.സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത, ലഹരിവസ്തുക്കളില് ആസക്തിയേറും.
🟥രോഹിണി: സമതിക വിഷമം അനുഭവിക്കും, വ്യവഹാരവിജയം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും.
🟦മകയിരം:അപരിചിതരിൽ നിന്നുള്ള ചതി നേരിടാവുന്ന വാരമാണ്, സന്താനഗുണമനുഭവിക്കും . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും. മത്സരപ്പരീക്ഷകള്, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും.
🟧തിരുവാതിര :അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. രോഗദുരിത ശമനം, വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗൃഹനിര്മാണത്തില് പുരോഗതി.
🟪പുണർതം: കലാസാഹിത്യരംഗങ്ങളില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്മൂലം ആപത്തില്പ്പെടാം. സാമ്പത്തിക കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വരും.
🟥പൂയം :മറ്റുള്ളവരില്‍നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്ന്നവിജയം കൈവരിക്കും. ജീവിതപങ്കാളിക്ക് തൊഴിൽപരമായ ഉന്നതിയുണ്ടാകും.
🟩ആയില്യം :ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്ത്തനങ്ങളില് വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം.
🟧മകം : സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. ഉപഹാരങ്ങൾ ലഭിക്കും . നേത്ര രോഗ സാദ്ധ്യത.
🟪പൂരം : അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും.സാമ്പത്തികമായി വാരം അനുകൂലമല്ല, സന്താനങ്ങൾക്കായി പണം ചെലവഴിക്കേണ്ടിവരും , വസ്തു വില്‍പ്പനയിൽ ധനനഷ്ടം സംഭവിക്കാൻ സാധ്യത, ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.
🟥ഉത്രം: ഭവനമാറ്റത്തിന് സാധ്യതയുണ്ട് , ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും. തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങള്‍ മാറും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടും , ബിസിനസ്സിൽ നിന്ന് ധനലാഭം.
🟩അത്തം: യാത്രകള്‍ വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് സമയം അനുകൂലമാണ്. താല്‍ക്കാലിക ജോലി സ്ഥിരപ്പെടും.
🟧ചിത്തിര : ധനപരമായി വാരം അനുകൂലം , കുടുംബസുഹൃത്തുക്കളില് നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്കാര്യങ്ങള്ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില്‍ താത്പര്യം വര്‍ധിക്കും.
🟪ചോതി: കാണാതെ പോയ വസ്തുക്കള്‍ തിരികെ കിട്ടും. പണമിടപാടുകളിൽ നേട്ടം , രോഗശമനമുണ്ടാകും. തൊഴിൽപരമായി നിലനിന്നിരുന്ന അനിശ്ചിതത്വം മാറും. ബന്ധുക്കൾ വഴി കാര്യസാദ്ധ്യം .
🟦വിശാഖം: പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം. കടങ്ങള്‍ വീട്ടുവാന് സാധിക്കും. ഭക്ഷണസുഖം ലഭിക്കും . വ്യവഹാരവിജയം നേടും , മംഗളകര്മങ്ങളില് സംബന്ധിക്കും. രോഗശമനം ഉണ്ടാകും.
🟦അനിഴം: മാനസികമായ വിഷമതകൾ അലട്ടും, . ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. പതിവിൽ കവിഞ്ഞ പണച്ചെലവ് നേരിടേണ്ടിവരും , ജലജന്യരോഗങ്ങള്‍ക്ക് സാധ്യത.
🟦തൃക്കേട്ട : ഭവനമാറ്റത്തിന് ആഗഹിക്കുന്നവർക്ക് അനുകൂലവാരം , സുഹൃത്തുക്കൾ വഴി കാര്യലാഭം , പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. പുതിയ ആഭരണം വാങ്ങും.
🟦മൂലം : പൊതുവിൽ അനുകൂല വാരമല്ല ,തൊഴിൽപരമായ അലച്ചിൽ വർദ്ധിക്കും , ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങൾക്കായി പണച്ചെലവ് നേരിടും, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി കളിൽ പ്രശ്നങ്ങൾ.
🟥പൂരാടം : നില നിന്നിരുന്ന തടസ്സങ്ങൾ മാറും , സാമ്പത്തികമായി ചെറിയ നേട്ടങ്ങൾ , പ്രവർത്തന മാന്ദ്യം വിട്ടുമാറും , എല്ലാ കാര്യത്തിലും അധിക ശ്രദ്ധ പുലർത്തുക.ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും.
🟩ഉത്രാടം : ദാമ്പത്യ കലഹം ശമിക്കും , ഉദര രോഗ സാദ്ധ്യത , സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലഭിക്കാൻ സാദ്ധ്യത , സാമ്പത്തികമായി വാരം അനുകൂലമല്ല .പണം കടം വാങ്ങേണ്ടി വരും, വിവാഹ ആലോചനകൾ നീണ്ടുപോകും.
🟪തിരുവോണം : ആരോഗ്യവിഷമതകൾ നേരിടുകയും , ഔഷധ സേവ വേണ്ടിവരികയും ചെയ്യും, സഞ്ചാരക്ലേശം അനുഭവിക്കും, തെഴിൽ പരമായി വരം അനുകൂലമല്ല നന്നല്ല, സുഹൃത്തുക്കൾ മൂലം പ്രശ്നങ്ങൾ. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടാകും.
🟧അവിട്ടം : വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ , യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും, സുഹൃത്തുക്കൾക്കായി പണച്ചെലവ് . ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ഔഷധ സേവ വേണ്ടിവരും
🟦ചതയം : കുടുംബ പരമായ പ്രശ്നങ്ങളിൽ ഇടപ്പടും . വിവാഹ കാര്യത്തിൽ തീരുമാനം , തൊഴിൽ പരമമായ ചെറിയ മാറ്റങ്ങൾ, പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍ നിന്നു ചെറിയ നേട്ടം പ്രതീക്ഷിക്കാം.
🟥പൂരുരുട്ടാതി : ബന്ധു ജനങ്ങൾക്ക് രോഗബാധാ സാദ്ധ്യത , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, വാക്കുതർക്കങ്ങളിൽ ഏർപ്പെടും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. അപരിചിതരിൽ നിന്നുള്ള വഞ്ചന നേരിടുവാൻ സാദ്ധ്യത.
🟩ഉത്രട്ടാതി : സ്വന്തം ബിസിനസ്സിൽ നിന്ന് ധനലാഭം , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും , പൊതുപ്രവർത്തനത്തിൽ വിജയം, സുഹൃദ്സഹായം ലഭിക്കും. വാഹനം മാറ്റി വാങ്ങുവാന്‍ സാധിക്കും.
🟧രേവതി സന്താനങ്ങൾക്ക് രോഗ ബാധാ സാദ്ധ്യത , കുടുബപ്രശ്നങ്ങളിൽ ശമനം , തൊഴിൽ മേഖല ശാന്തമാകും, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.രോഗദുരിതം മൂലം ജോലികളില്‍ നിന്നു വിട്ടുനിന്നിരുന്നവര്ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും.