നക്ഷത്ര ഫലം 2025 ജൂൺ 22 മുതൽ 28 വരെ


സജീവ് ശാസ്‌താരം

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് 
ഫോൺ   96563 77700


🟦അശ്വതി: പ്രവർത്തന മേഖലയിൽ  നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള് ഒന്നിക്കും. കലാസാഹിത്യരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് വിജയം. അഭിപ്രായഭിന്നതകള് ശമിക്കുകവഴി കുടുംബസുഖം വര്ധിക്കും. 

🟪ഭരണി  : അശ്രദ്ധ വർദ്ധിച്ച്  ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. ഔഷധ സേവാ വേണ്ടിവരും , കാര്യവിജയം നേടും.  മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. 

🟩കാർത്തിക   :സ്വന്തം ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള് മുന്നോട്ട് നീങ്ങും. ദാമ്പത്യസുഖവര്ധന. ഏറ്റെടുത്ത ജോലികള് പൂര്ത്തീകരിക്കും.സുഹൃത്തുക്കളുമായി  കലഹ സാദ്ധ്യത,  ലഹരിവസ്തുക്കളില് ആസക്തിയേറും. 

🟥രോഹിണി:  സമതിക വിഷമം  അനുഭവിക്കും, വ്യവഹാരവിജയം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. 

🟦മകയിരം:അപരിചിതരിൽ നിന്നുള്ള ചതി നേരിടാവുന്ന വാരമാണ്, സന്താനഗുണമനുഭവിക്കും .  കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകള് വേണ്ടിവരും. മത്സരപ്പരീക്ഷകള്, ഇന്റര്വ്യൂ എന്നിവയില് വിജയിക്കുവാന് സാധിക്കും. 

🟧തിരുവാതിര  :അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്ക്ക് വിജയം. രോഗദുരിത ശമനം,  വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലഫലം. ഗൃഹനിര്മാണത്തില് പുരോഗതി. 

🟪പുണർതം:  കലാസാഹിത്യരംഗങ്ങളില് പ്രവര്ത്തിക്കുന്നവര്ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്മൂലം ആപത്തില്പ്പെടാം. സാമ്പത്തിക കടുത്ത ബുദ്ധിമുട്ട്  നേരിടേണ്ടി വരും. 

🟥പൂയം :മറ്റുള്ളവരില്നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. ഏര്പ്പെടുന്ന കാര്യങ്ങളില് വിജയം.  വിദ്യാഭ്യാസപരമായും തൊഴില്പരമായും  ഉയര്ന്നവിജയം കൈവരിക്കും. ജീവിതപങ്കാളിക്ക് തൊഴിൽപരമായ ഉന്നതിയുണ്ടാകും. 

🟩ആയില്യം   :ബന്ധുക്കള് നിമിത്തം നേട്ടം. പൊതുപ്രവര്ത്തനങ്ങളില് വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.  കുടുംബസമേതം യാത്രകള് നടത്തും. വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലഫലം. 

🟧മകം : സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്ധിക്കും. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. ഉപഹാരങ്ങൾ ലഭിക്കും .  നേത്ര രോഗ സാദ്ധ്യത. 
🟪പൂരം  : അപ്രതീക്ഷിത ചെലവുകള് വര്ധിക്കും.സാമ്പത്തികമായി വാരം അനുകൂലമല്ല, സന്താനങ്ങൾക്കായി പണം ചെലവഴിക്കേണ്ടിവരും , വസ്തു വില്പ്പനയിൽ ധനനഷ്ടം സംഭവിക്കാൻ  സാധ്യത, ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.

🟥ഉത്രം:  ഭവനമാറ്റത്തിന് സാധ്യതയുണ്ട് ,  ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും.   തൊഴിൽ രംഗത്ത്  നിലനിന്നിരുന്ന തടസങ്ങള് മാറും.  പുതിയ സംരംഭങ്ങളിൽ ഏർപ്പെടും , ബിസിനസ്സിൽ നിന്ന് ധനലാഭം. 

🟩അത്തം: യാത്രകള് വഴി നേട്ടം. ഭവനനിര്മാണം പൂര്ത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്ഥികള്ക്ക് സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും. 

🟧ചിത്തിര : ധനപരമായി വാരം അനുകൂലം , കുടുംബസുഹൃത്തുക്കളില് നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്കാര്യങ്ങള്ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില് താത്പര്യം വര്ധിക്കും. 

🟪ചോതി: കാണാതെ  പോയ വസ്തുക്കള് തിരികെ കിട്ടും. പണമിടപാടുകളിൽ നേട്ടം ,  രോഗശമനമുണ്ടാകും.  തൊഴിൽപരമായി  നിലനിന്നിരുന്ന അനിശ്ചിതത്വം മാറും. ബന്ധുക്കൾ  വഴി  കാര്യസാദ്ധ്യം . 

🟦വിശാഖം: പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം. കടങ്ങള് വീട്ടുവാന് സാധിക്കും. ഭക്ഷണസുഖം ലഭിക്കും . വ്യവഹാരവിജയം നേടും ,  മംഗളകര്മങ്ങളില് സംബന്ധിക്കും. രോഗശമനം ഉണ്ടാകും. 
🟦അനിഴം:   മാനസികമായ വിഷമതകൾ അലട്ടും, . ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. പതിവിൽ കവിഞ്ഞ പണച്ചെലവ് നേരിടേണ്ടിവരും , ജലജന്യരോഗങ്ങള്ക്ക് സാധ്യത. 

🟦തൃക്കേട്ട  : ഭവനമാറ്റത്തിന് ആഗഹിക്കുന്നവർക്ക്  അനുകൂലവാരം , സുഹൃത്തുക്കൾ വഴി കാര്യലാഭം , പൊതുമേഖലാ സ്ഥാപനങ്ങളില് ജോലി ലഭിക്കും. ബന്ധുക്കള് വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. 


🟦മൂലം : പൊതുവിൽ  അനുകൂല വാരമല്ല ,തൊഴിൽപരമായ അലച്ചിൽ വർദ്ധിക്കും  , ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങൾക്കായി  പണച്ചെലവ് നേരിടും,  സ്വകാര്യ  സ്ഥാപനങ്ങളിലെ  ജോലി കളിൽ  പ്രശ്നങ്ങൾ. 

🟥പൂരാടം : നില നിന്നിരുന്ന തടസ്സങ്ങൾ മാറും  , സാമ്പത്തികമായി ചെറിയ നേട്ടങ്ങൾ  , പ്രവർത്തന മാന്ദ്യം വിട്ടുമാറും , എല്ലാ കാര്യത്തിലും അധിക ശ്രദ്ധ പുലർത്തുക.ബന്ധുക്കള് വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. 

🟩ഉത്രാടം  : ദാമ്പത്യ കലഹം ശമിക്കും , ഉദര രോഗ സാദ്ധ്യത , സ്വകാര്യ സ്ഥാപനത്തിൽ  തൊഴിൽ ലഭിക്കാൻ സാദ്ധ്യത , സാമ്പത്തികമായി വാരം  അനുകൂലമല്ല  .പണം കടം വാങ്ങേണ്ടി വരും, വിവാഹ ആലോചനകൾ നീണ്ടുപോകും.
🟪തിരുവോണം : ആരോഗ്യവിഷമതകൾ നേരിടുകയും  , ഔഷധ സേവ  വേണ്ടിവരികയും ചെയ്യും,   സഞ്ചാരക്ലേശം അനുഭവിക്കും, തെഴിൽ പരമായി വരം അനുകൂലമല്ല  നന്നല്ല, സുഹൃത്തുക്കൾ മൂലം  പ്രശ്നങ്ങൾ. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം  ഉണ്ടാകും.   
🟧അവിട്ടം  : വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ   ,  യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും, സുഹൃത്തുക്കൾക്കായി പണച്ചെലവ് .   ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും. ഔഷധ സേവ വേണ്ടിവരും 

🟦ചതയം : കുടുംബ പരമായ പ്രശ്നങ്ങളിൽ ഇടപ്പടും   . വിവാഹ കാര്യത്തിൽ തീരുമാനം , തൊഴിൽ പരമമായ ചെറിയ മാറ്റങ്ങൾ, പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. ഊഹക്കച്ചവടം, ലോട്ടറി എന്നിവയില് നിന്നു ചെറിയ നേട്ടം പ്രതീക്ഷിക്കാം. 

🟥പൂരുരുട്ടാതി : ബന്ധു ജനങ്ങൾക്ക്  രോഗബാധാ സാദ്ധ്യത , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, വാക്കുതർക്കങ്ങളിൽ  ഏർപ്പെടും. പ്രധാന തൊഴിലില് നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. അപരിചിതരിൽ നിന്നുള്ള വഞ്ചന  നേരിടുവാൻ സാദ്ധ്യത.  

🟩ഉത്രട്ടാതി : സ്വന്തം ബിസിനസ്സിൽ നിന്ന് ധനലാഭം , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും , പൊതുപ്രവർത്തനത്തിൽ വിജയം, സുഹൃദ്സഹായം ലഭിക്കും. വാഹനം മാറ്റി വാങ്ങുവാന് സാധിക്കും. 
🟧രേവതി  സന്താനങ്ങൾക്ക്  രോഗ ബാധാ സാദ്ധ്യത ,  കുടുബപ്രശ്നങ്ങളിൽ ശമനം  ,   തൊഴിൽ മേഖല ശാന്തമാകും,  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.രോഗദുരിതം മൂലം ജോലികളില് നിന്നു വിട്ടുനിന്നിരുന്നവര്ക്ക് തിരികെ ജോലികളില് പ്രവേശിക്കുവാന് സാധിക്കും.
أحدث أقدم