കൈ കാണിച്ചപ്പോൾ നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്നു; ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പൊലീസുകാർക്ക് പരിക്ക്



കൊല്ലം: കുളത്തൂപ്പുഴയിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരിക്ക്. എസ് ഐ ഗണേഷ്, ഡ്രൈവർ ഉബൈദ്, ഹോം ഗാർഡ് ഹരി എന്നിവർക്കാണ് പരിക്കേറ്റത്. കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. കൈ കാണിച്ചപ്പോൾ നിർത്താതെ പോയ ബൈക്കിനെ പിന്തുടരുകയായിരുന്നു പൊലീസ്.
Previous Post Next Post