കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം കാസർഗോഡ്, ക്ണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പറം, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കോളജുകൾക്ക് അവധി ബാധകമല്ല.
മറ്റു ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെ്ന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കാണ് അവധി. കുട്ടനാട് താലൂക്കിലും മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും, അഭിമുഖങ്ങൾക്കും, റെസിഡൻഷ്യൽ സ്കൂളുകൾ, റസിഡൻഷ്യൽ കോളജ്കൾ എന്നിവയ്ക്കും അവധി ബാധകമല്ല.