ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍


കുളത്തൂപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍. കുളത്തൂപ്പുഴ ആറ്റിന്‍ കിഴക്കേക്കര, മനുഭവനില്‍ സാനുക്കുട്ടനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യെമ്പോങ് ചതുപ്പിലെ വനത്തിനുളളിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പാണ് സാനുക്കുട്ടന്‍ ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയോടുളള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. രേണുകയെ കുത്തിപ്പരിക്കേൽപ്പിച്ച സാനു ഒളിവിലായിരുന്നു

സംശയം മൂലം വീട്ടിൽ കലഹം സ്ഥിരമായിരുന്നെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നൽകിയിരുന്നു. കുട്ടികളുടെ മുന്നില്‍ നിന്ന് രേണുകയെ മുറിയിലേക്ക് ഇയാള്‍ കൂട്ടികൊണ്ടു പോവുകയായിരുന്നു. മുറിയിലെത്തിയതിന് ശേഷം കത്രികയെടുത്ത് രേണുകയുടെ വയറ്റിലും കഴുത്തിലും ഇയാള്‍ ആഞ്ഞു കുത്തി. ഉടന്‍ കുടുംബാംഗങ്ങളും അയല്‍വാസികളും ചേര്‍ന്ന് രേണുകയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

أحدث أقدم