ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി



ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മനുഷ്യൻറെ തലയോട്ടിയടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധരടക്കമെത്തി പരിശോധന നടത്തും.

വെങ്ങാനൂർ പനങ്ങോട് ഏലാകരയിൽ ഇന്ന് രാവിലെ കുളിക്കാനായി എത്തിയ യുവാക്കളാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലതെത്തിയിട്ടുണ്ട്. അസ്ഥികൂടം പുരുഷൻറേതാണോ സ്ത്രീയുടേതാണോയെന്നതടക്കം വ്യക്തമായിട്ടില്ല.
Previous Post Next Post