ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കിൽപെട്ടു...


ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കിൽപെട്ടു. പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. അപകടത്തിൽ പെട്ടത് പുതുനഗരം സ്വദേശി കാർത്തിക്ക് (19), ചിറ്റൂർ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18 ) എന്നിവരാണ്‌ അപകടത്തില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇരുവരും പ്ലസ്റ്റു വിദ്യാര്‍ഥികളാണ്. അവധി ആഘോഷത്തിന് എത്തിയതായിരുന്നു.

കുളിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്കായി പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്. ചിറ്റൂര്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.

أحدث أقدم