വിവിധ തസ്തികകളിലായി അഞ്ച് ഒഴിവുകളിലേക്ക് കരാർ/റഗുലർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ച് കൊച്ചിൻ പോർട്ട് അതോറിറ്റി. ഐടി ഓഫീസർ (കരാർ), സീനിയർ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസർ (റഗുലർ), സൂപ്രണ്ടിങ് എൻജിനീയർ (മെക്കാനിക്കൽ, റഗുലർ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2025 ജൂൺ 22-ന് മുമ്പ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. ഒഴിവിന്റെ വിശദാംശങ്ങള് താഴെ .
ഐടി ഓഫീസർ
യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ഐടിയിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/ഐടിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 30 വയസ്സ് (2025 ജൂൺ 22-ന്).
ശമ്പളം: പ്രതിമാസം 60000 രൂപ
നിയമനം: 3 വർഷത്തെ കരാർ അടിസ്ഥാനത്തിൽ, ആവശ്യാനുസരണം നീട്ടാവുന്നതാണ്.
സീനിയർ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസർ
യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ മെമ്പർഷിപ്പ്.
12 വർഷത്തെ പ്രവൃത്തിപരിചയം, ഇതിൽ 5 വർഷം മാനേജീരിയൽ തസ്തികയിൽ.
പ്രായപരിധി: 42 വയസ്സ് (2025 ജൂൺ 22-ന്).
ശമ്പളം: 80000-220000 രൂപ (പ്രതിമാസം).
നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ് വഴി റഗുലർ നിയമനം.
സൂപ്രണ്ടിങ് എൻജിനീയർ (മെക്കാനിക്കൽ)
യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദം. 9 വർഷത്തെ പ്രവൃത്തിപരിചയം, ഇതിൽ 3 വർഷം മെക്കാനിക്കൽ സിസ്റ്റംസ്/എക്യുപ്മെന്റ് മാനേജ്മെന്റിൽ.
പ്രായപരിധി: 40 വയസ്സ് (2025 ജൂൺ 22-ന്).
ശമ്പളം: 60000-180000 രൂപ (പ്രതിമാസം).
നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ് വഴി റഗുലർ നിയമനം.
ഉദ്യോഗാർത്ഥികൾ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.cochinport.gov.in) വഴിയോ അല്ലെങ്കിൽ മിനിസ്ട്രി ഓഫ് പോർട്സ്, ഷിപ്പിങ് ആൻഡ് വാട്ടർവേയ്സിന്റെ ഓൺലൈൻ പോർട്ടലായ (onlinevacancy.shipmin.nic.in) വഴി അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഓൺലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. എഴുത്തുപരീക്ഷ, അഭിമുഖം, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.