ഇതുവരെ കൃത്യമായി ആരും അനുകരിക്കുന്നത് കണ്ടിട്ടില്ല എന്നും മികച്ച രീതിയിൽ അവതരിപ്പിച്ചാൽ അവർക്ക് ഒരു പവൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘സത്യൻ സ്മൃതി’യിൽ സംസാരിക്കുകയായിരുന്നു സതീഷ് സത്യൻ.
മിമിക്രി കൊണ്ട് ജീവിക്കുന്നവർ ഇത്തരം ഗുരുത്വമില്ലായ്മ കാണിക്കരുത്. സത്യനെ മോശമായി ചിത്രീകരിക്കുന്ന ഇവർ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടതിനുശേഷം അദ്ദേഹത്തിന്റെ ഒരു മൂളലോ, ചിരിയോ ഏതെങ്കിലും രംഗമോ കൃത്യമായി അനുകരിച്ച് കാണിച്ചാൽ ഒരു പവൻ സമ്മാനമായി നൽകും.
സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് ഇത് ചെയ്യാൻ തയ്യാറായാൽ അവിടെ ഒരു പരിപാടി നടത്താനും ഞാൻ തയ്യാറാണ് ഇക്കാര്യത്തിൽ താൻ അവരെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.