എറണാകുളം കിഴക്കമ്പലം സ്വദേശി അജു പോൾ (52) ആണ് മരിച്ചത്. അജുവും കുടുംബവും സഞ്ചരിച്ച കാർ റിയാദ് നഗരത്തിൻ്റെ കിഴക്ക് നദീമിലാണ് അപകടത്തിൽപ്പെട്ടത്. അജു പോൾ 25 വർഷത്തിലധികമായി സൗദി നാഷനൽവാട്ടർകമ്പനിയിലെ ജീവനക്കാരനാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി കാർ ഓടിച്ചിരുന്ന അജു ഉറങ്ങിപ്പോയതാണ് അപകടകാരണം. കാർ ഇടിച്ചുമറിയുകയായിരുന്നു. പരിക്കേറ്റ എല്ലാവരെയും പോലീസ് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജു വഴിമധ്യേ മരിച്ചു.
വാരിയെല്ലിന് പരിക്കേറ്റ ഭാര്യ സ്മിതയും ഇളയ മകന് ഇബിസനും റിയാദിലെ സുമൈസി കിംഗ് സാഊദ് ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളം കിഴക്കമ്പലം വാലയിൽ വി കെ പൗലോസിൻ്റെയും ചിന്നമ്മയുടെയും മൂത്ത മകനാണ് അജു പോൾ.