സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം



കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഹിമേന്ദ്രനാഥിനെ ടെലികോമിലേക്ക് മാറ്റി. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വിയു കുര്യാക്കോസ് എറണാകുളം സ്‌പെഷ്യൽ ബ്രാഞ്ച് എസ്പിയാകും. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്ദീൻകുട്ടി പൊലീസ് അക്കാദമിയിൽ അസിസ്റ്റന്റ് ഡയറക്ടറാകും. എംഎസ്പി കമാന്റൻഡ് ആയി കെ സലീമിനെ നിയമിച്ചു.

എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി പി എ മുഹമ്മദ് ആരിഫിനെ കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍( പൊലീസ് സയന്‍സ്) ആയി നിയമിച്ചു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന കെ സലീമിനെ മസബാര്‍ സ്‌പെഷ്യന്‍ പൊലീസ് കമാന്‍ഡന്റായി നിയമിച്ചു.

എറണാകുളം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ്-2 എസ്പി എം ജെ സോജനെ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിയായി നിയമിച്ചു. 14 ഡിവൈഎസ്പിമാര്‍ക്ക് എസ്പിമാരായി( ഐപിഎസ് ഇതര) സ്ഥാനക്കയറ്റം നല്‍കി. നാല് എസ്പിമാരെ( ഐപിഎസ് ഇതര) സ്ഥലംമാറ്റി. കഴിഞ്ഞ മാസവും പൊലീസ് തലപ്പത്ത് അഴിച്ചുപണി നടന്നിരുന്നു.

أحدث أقدم