✒️ ലേഖകൻ : റോജൻ കറുകച്ചാൽ
കറുകച്ചാൽ : കഴിഞ്ഞ കുറെക്കാലമായി കറുകച്ചാലിൽ കടത്തിണ്ണകളിൽ അന്തിയുങ്ങിയിരുന്ന ബാബു എന്ന മധ്യവസ്ക്കനെയാണ് ഇന്ന് സമൂഹ്യ സുരക്ഷാ വകുപ്പ് ഏറ്റെടുത്തത്
നെടുംകുന്നം സ്വദേശിയായ ഇദ്ധേഹത്തിൻ്റെ കാലിൽ വ്യണം വന്ന് പഴുത്ത് പുഴുവരിച്ച നിലയിൽ ആയിരുന്നു
കടത്തിണ്ണകളിൽ വിശ്രമിക്കുന്ന ബാബുവിന് ബന്ധുക്കൾ ഇല്ലെന്നാണ് അറിവ്
തുടർന്ന് ഇയാളുടെ ദയനീയാവസ്ഥ കണ്ടവ്യാപാരികൾ
വ്യാപാരി വ്യവസായി ഏകോപന സമതി കറുകച്ചാൽ യൂണിറ്റ് സെക്രട്ടറി ബിന്നറ്റ് തോമസിൻ്റെ നേതൃത്തത്തിൽ
പോലീസിലും പഞ്ചായത്തിലും ഹെൽത്ത് ഡിപ്പാർട്ട്മെന്റുകളിലും മറ്റ് അധികാര കേന്ദ്രങ്ങളിലും
അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല തുടർന്ന്
പാമ്പാടിക്കാരൻ ന്യൂസിൽ ഇദ്ധേഹത്തിൻ്റെ ചിത്രം സഹിതം രണ്ട് ദിവസം മുമ്പ് വാർത്ത നൽകിയിരുന്നു വാർത്ത ജനങ്ങൾക്ക് ഇടയിൽ വൻ ചർച്ചക്ക് വഴിവെച്ചു
വാർത്ത വൈറൽ ആയതിനെത്തുടർന്ന് അധികാരികൾ ബിന്നറ്റ് ഉൾപ്പെടെയുള്ള വ്യാപാരി നേതാക്കളുമായി ബന്ധപ്പെട്ടു തുടർന്ന്
ഇന്ന് വ്യാപാരികളുടെയും ,പോലീസിൻ്റെയും സാന്നിധ്യത്തിൽ സാമൂഹിക സുരക്ഷാ വകുപ്പിലെ ഉദ്യേഗസ്ഥർ സ്ഥലത്തെത്തി
മരിയം സദനത്തിലേയ്ക്ക് കൊണ്ടുപോയി ഇതിനായി വ്യാപാരികൾ ആംബുലൻസും ഇവരുടെ ചിലവിൽ വിട്ടുനൽകി മാതൃകയായി