പാമ്പാടി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് പലതവണകളായി രണ്ടര ലക്ഷം രൂപ തട്ടിയ കേസിലാണ് പ്രതി ചിങ്ങവനം പോലീസിൻ്റെ പിടിയിലായത്



പാമ്പാടി : ജോലി വാഗ്ദാനം ചെയ്ത് 2.5 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ.സന്തോഷ് ചാക്കോ, S/o ചാക്കോ പള്ളിത്താഴെ വീട്, മണിമല കോട്ടയം എന്നയാളെ ആണ് 06.06 2025 തീയതി ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി സ്വദേശിക്ക് അമേരിക്കയിൽ നാല് ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയത്  പലതവണകളായി രണ്ടര ലക്ഷം രൂപ കൈപ്പറ്റിയശേഷം  ജോലി നൽകാതെയും പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. 
പ്രതിയായ സന്തോഷിന് പള്ളിക്കത്തോട്, പാമ്പാടി, റാന്നി, ചങ്ങനാശ്ശേരി, പൊൻകുന്നം, പെരുമ്പെട്ടി എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാനമായ കേസുകളും അടിപിടി കേസുകളും ഉൾപ്പെടെ  എട്ടോളം  കേസുകൾ നിലവിൽ ഉണ്ട്.
 അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
SI വിഷ്ണു, പ്രൊബേഷൻ എസ് ഐ സുനിൽ, സിപിഓ മാരായ സിറിയക്, വിനോദ് മാർക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Previous Post Next Post