മൂന്നര വയസുകാരി തോട്ടിൽ വീണു മരിച്ചു...

 
കോഴിക്കോട്: അന്നശേരിയിൽ മൂന്നര വയസുകാരി തോട്ടിൽ വീണു മരിച്ചു. കൊളങ്ങരത്തുതാഴം നിഖിലിന്‍റെ മകൾ നക്ഷത്രയാണ് മരിച്ചത്.

വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തെ തോട്ടിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തോട്ടിൽ വീണ കുട്ടി ഒഴുക്കിൽ പെട്ടുപോവുകയായിരുന്നു. വീടിന് അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
Previous Post Next Post