
19.70 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ബസ് യാത്രക്കാരൻ പിടിയിൽ. പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസക്ക് സമീപം വച്ചു നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. മലപ്പുറം നെല്ലിത്തടം സ്വദേശി അബ്ദുൾ റഹീം (25) ആണ് പിടിയിലായത്.
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ അജയകുമാറും പാർട്ടിയും ടാസ്ക് ഫോഴ്സിലെ ഒറ്റപ്പാലം റേഞ്ച് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്ത്വത്തിലുള്ള ടാസ്ക് ഫോഴ്സും ചേർന്നാണ് പരിശോധന നടത്തിയത്. സ്ക്വാഡ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ മസിലാമണി, സുജീഷ് എന്നിവരും ടാസ്ക് ഫോഴ്സ് ടീമിൽ പ്രിവന്റീവ് ഓഫീസർ പ്രേംകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ് എന്നിവരും ഉണ്ടായിരുന്നു.