പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിലെ പ്രവേശനോത്സവം മാനേജർ അഡ്വ. സിജു കെ ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ സാബു എം എബ്രഹാം ഉദ്ഘാടനം ചെയ്തു.


സൗത്ത് പാമ്പാടി : ജൂനിയർ ബസേലിയോസ് സ്കൂളിലെ പ്രവേശനോത്സവം മാനേജർ അഡ്വ. സിജു കെ ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ സാബു എം എബ്രഹാം ഉദ്ഘാടനം ചെയ്തു. 

സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ.അനി കുര്യാക്കോസ് സന്ദേശം നൽകി, അസിസ്റ്റന്റ് വികാരി ഫാ. ജോജി.പി ചാക്കോ, പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി.ജെ. ടോംസി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനോയ് മാത്യു, പ്രിൻസിപ്പാൾ ജയശ്രീ.കെ. ബി, വൈസ് പ്രിൻസിപ്പാൾ രഞ്ജിനി. കെ.ജി, നഴ്സറി വിഭാഗം മേധാവി വത്സമ്മ പ്രദീപ് എന്നിവർ പ്രസംഗിച്ചു. എല്ലാ കുട്ടികൾക്കും ഹീലിയം ബലൂണുകളും മധുരപലഹാരങ്ങളും നൽകി.
Previous Post Next Post