യുഎസ്‌ വിമാനത്താവളങ്ങളില്‍ കൂട്ടത്തോടെ സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ദുരിതത്തില്‍...




അമേരിക്കൻ സ്വാതന്ത്യദിന അവധി വാരാന്ത്യത്തിന് മുന്നോടിയായി യുഎസ് വിമാനത്താവളങ്ങളിൽ നിന്ന് നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. കനത്ത കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥ‌യും അറ്റ്ലാന്റയിലെ ഹാർടസ്പീൽഡ്. ജാക്‌ടൺ രാജ്യാന്തര വിമാനത്താവളത്തിൽ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചു. ശനിയാഴ്‌ച ഉച്ചയോടെ അറ്റ്ലാന്റയിൽ മാത്രം 450ലധികം വിമാന സർവീസുകൾ റദ്ദാക്കി.

വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റും ഇടിമിന്നലും ആലിപ്പഴ വർഷവും അറ്റ്ലാന്റ വിമാനത്താവളത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. എയർ (ട്രാഫിക് കൺട്രോൾ ടവറിൽ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കേണ്ടി വന്നതും, നിരവധി വിമാനങ്ങളിൽ ആലിപ്പഴം വീണ് കേടുപാടുകൾ സംഭവിച്ചതും സ്ഥിതിഗതികൾ വഷളാക്കി.
പ്രധാനമായും ഡെൽറ്റ എയർലൈൻസിനെയാണ് ഇത് കാര്യമായി ബാധിച്ചത്.
അവരുടെ മൊത്തം ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ 14 ശതമാനത്തോളം ഏകദേശം 380 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. ഈ അപ്രതീക്ഷിത പ്രതിസന്ധി ജൂലൈ 4-1 വിമാനമാർഗം യാത്ര ചെയ്യാനൊരുങ്ങിയ ദശലക്ഷക്കണക്കിന് ആളുകളുടെ അവധിക്കാല പദ്ധതികളെ തകിടം മറിച്ചു.

റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് റീഫണ്ടോ മറ്റ് യാത്രാസാകര്യങ്ങളോ
യാത്രാസാകര്യങ്ങളോ നൽകാൻ എയർലൈനുകൾക്ക് നിയമപരമായി ബാധ്യതയുണ്ടെങ്കിലും, കാലാവസ്‌ഥാ പ്രശ്‌നങ്ങൾ കാരണം റദ്ദാക്കുന്ന വിമാനങ്ങൾക്ക് പലപ്പോഴും അധിക നഷ്ടപരിഹാരം നൽകാറില്ല. യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈനുകളുടെ വെബ്സൈറ്റുകളോ ഫ്ലൈറ്റ് ട്രാക്കിങ് 
ആപ്പുകളോ പരിശോധിച്ച് യാത്രാവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
أحدث أقدم