
മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33)യാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല മുക്കോലക്കലാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. മദ്യപിച്ചെത്തി സഹോദരിയെ മർദ്ദിക്കുകയായിരുന്നു. പ്രതിക്ക് ഒപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.