സിദ്ധാർത്ഥന്റെ കുടുംബത്തിന് നൽകിയ വാഗ്‌ദാനം നടപ്പാക്കാതെ സർക്കാർ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ


പൂക്കോട് വെറ്ററിനറി കോളേജിൽ ജീവനൊടുക്കിയ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മാതാപിതാക്കൾക്ക് ഏഴ് ലക്ഷം രൂപ നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്ത സർക്കാർ . ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

2024 ഒക്ടോബർ 1 നാണ് സിദ്ധാർത്ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ ഇതുവരെ നിർദ്ദേശം നടപ്പിലാക്കിയില്ല. ഇതോടെയാണ് മനുഷ്യാവകാശ കമ്മീഷൻ വീണ്ടും ഇടപെട്ടത്.

Previous Post Next Post