സ്റ്റാർഷിപ്പ് റോക്കറ്റ്പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു



വാഷിംഗ്ടൺ: സ്പെയ്സ് എക്സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11ന് ടെക്സസിലെ സ്റ്റാർ ബേസിലായിരുന്നു സംഭവം. പത്താം പരീക്ഷണ വിക്ഷേപണത്തിന് മുന്നോടിയായാണ്, റോക്കറ്റിൻ്റെ അപ്പാർಬൺ സ്‌ഫോടന സമയം സ്റ്റാർ ബേസിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് സ്പെയ്സ് അറിയിച്ചു. ഇക്കൊല്ലം നടന്ന സ്റ്റാർഷിപ്പിൻ്റെ മൂന്ന് പരീക്ഷണ വിക്ഷേപണങ്ങളും പരാജയപ്പെട്ടു. ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സാദ്ധ്യമെങ്കിൽ അതിനപ്പുറത്തേക്കും മനുഷ്യരെ എത്തിക്കുകയാണ് ശതകോടീശ്വരൻ ഇലോൺ മസ്‌കിൻ്റെ സംരംഭമായ സ്റ്റാർഷിപ്പിൻ്റെ ലക്ഷ്യം.

أحدث أقدم