ഷാർജ: ബലി പെരുന്നാളിനോടനുബന്ധിച്ച് അൽ താവൂനിലെ ഷാർജ എക്സ്പോ സെൻ്ററിൽ വിപണനമേള ആരംഭിച്ചു. ലോകോത്തര ബ്രാൻഡുകളുടെ വലിയ കളക്ഷനുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. ഈ മാസം 15 പ്രദർശനം. വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളികളെ ആകർഷിക്കുന്ന മേളയാണ് അൽ താവുനിലേത്. തുണിത്തരങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, ബാഗുകൾ തുടങ്ങി വിപുലമായ ഉൽപന്നങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. മേളയിൽ കുട്ടികൾക്കായി വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ വൈകിട്ട് 3 മുതൽ രാത്രി 12 വരെ മറ്റ് ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 12 വരെയുമാണ് പ്രദർശനം.
ഷാർജ എക്സ്പോ സെൻ്ററിൽ വിപണനമേള ആരംഭിച്ചു
Jowan Madhumala
0