‘ദ റിയൽ ക്യാപ്റ്റൻ, കൺഗ്രാറ്റ്സ്’; പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അഭിനന്ദിച്ച് രമേഷ് പിഷാരടി


നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അഭിനന്ദിച്ച് സിനിമാതാരവും കോൺഗ്രസ് പ്രവർത്തകനുമായ രമേഷ് പിഷാരടി. ‘ദ റിയൽ ക്യാപ്റ്റൻ, കൺഗ്രാറ്റ്സ്’ എന്ന കുറിപ്പോടെ വി.ഡി. സതീശന്‍റെ ചിത്രം പങ്കുവെച്ചാണ് പിഷാരടി ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിച്ചും പിഷാരടി പോസ്റ്റ് പങ്കുവെച്ചിരുന്നു.

നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഷൗക്കത്ത് 77,737 വോട്ടും എൽ.ഡി.എഫിന്‍റെ എം. സ്വരാജ് 66,660 വോട്ടുകളും നേടി. രണ്ട് തവണ കൈവിട്ട സീറ്റാണ് ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചത്. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പ​ഞ്ചാ​യ​ത്തു​ക​ളിലും നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭയും ലീഡ് നേടാൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് കഴിഞ്ഞു.

Previous Post Next Post