രാസ ലഹരിയുമായി യുവാവ് പിടിയിൽ...

 

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ രാസ ലഹരിയുമായി യുവാവ് പിടിയിൽ.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ ഗണപതിവട്ടം കോമനlയിൽ സുനിതാ മൻസിലിൽ റിയാസ് ( 21 ) നെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, അമ്പലപ്പുഴ പൊലീസും ചേർന്ന് 6 ഗ്രാം രാസലഹരിയിനത്തിൽ പെട്ട ആംഫിറ്റാമിനുമായി പിടികൂടിയത്. ഓപ്പറേഷൻ ഡി.ഹണ്ടി
ൻ്റെ ഭാഗമായി അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ, തോട്ടപ്പളളി, വ്യാസ ജംഗ്ഷൻ, വളഞ്ഞവഴി തീരദേശ പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പെട്രോളിംഗിനിടെ അമ്പലപ്പുഴ തീരദേശ റോഡിൽ ഗണപതിവട്ടത്തിനടുത്ത് വെച്ച് നടത്തിയ പരിശോധനയിൽ ആണ് 6 ഗ്രാം ആംഫിറ്റാമ9 സെൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടൻ്റ് ബി. പങ്കജാക്ഷൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടൻ്റ് കെ.എൻ. രാജേഷിൻ്റെ നേതൃത്വത്തിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, പ്രൊബേഷൻ സബ്ബ് ഇൻസ്പെക്ടർ നിധിൻ, ജി.എസ്.ഐ പ്രിൻസ് സൽപുത്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജിമോൻ, സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്, മിഥുൻ, ഹാരിസൺ, ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ജില്ലാ പൊലീസും ജില്ലയിലുടനീളം നടത്തുന്ന ശക്തമായ പരിശോധനയുടെ ഫലമായാണ് ഇത്രയും ലഹരി വസ്തുക്കൾ കണ്ടെത്തിയത്. സ്കൂൾ തുറന്ന പശ്ചാത്തലത്തിൽ ലഹരിയുടെ ഉപയോഗം തടയുന്നതിനുള്ള പരിശോധനകൾ തുടരുമെന്ന് ജില്ലാ പൊലീസ് അറിയിച്ചു.

Previous Post Next Post