അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകള്‍ മാത്രമേ ഉള്ളോ ആലപ്പുഴ ജില്ലയില്‍, ആലപ്പുഴ ജില്ലയ്ക്ക് അവധി കൊടുത്തൂടേ എന്നാണ് ഒരാളുടെ ആവശ്യം. ചേര്‍ത്തല ഏറണാകുളം ജില്ലയ്ക്ക് കൊടുത്തേക്കൂ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. ഫുള്‍ ആയി ആലപ്പുഴ ജില്ലയ്ക്ക് അവധി കൊടുത്താല്‍ എന്താ പ്രശ്‌നം എന്ന് മറ്റൊരാള്‍ ചോദിക്കുന്നു.
സര്‍, എല്ലാ താലൂക്കിലെയും അവസ്ഥ ഇത് തന്നെയാണ് സര്‍,
കാര്‍ത്തികപ്പള്ളി താലൂക്കില്‍ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം മുഴുവന്‍ വെള്ളത്തില്‍ ആണ് സര്‍, നാഷണല്‍ ഹൈവേ പണിമൂലം റോഡ്, നാഷണല്‍ ഹൈവക്ക് സമീപമുള്ള പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളവും ചെളിയും ആണ്.റോഡിലെ കുഴികള്‍ കാരണം കനത്ത മഴയില്‍ യാത്ര ചെയ്യല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ മഴക്കാലത്ത് കുട്ടികളില്‍ പനി പടര്‍ന്ന് പിടിക്കുന്നുണ്ട്.. കൂടാതെ ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ടല്ലോ? സര്‍ ഈ സാഹചര്യങ്ങള്‍ അവധി ചോദിച്ചുള്ള കമന്റുകള്‍ക്കെല്ലാം ആലപ്പുഴ കലക്ടര്‍ മറുപടിയും നല്‍കിയിട്ടുണ്ട്. പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, അവധി ചോദിച്ചുള്ള കമന്റുകളും മെസേജുകളും കാണുന്നുണ്ട്. ഓരോ സ്ഥലത്തെ കുറിച്ചും തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും നല്‍കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് അവധി നല്‍കുന്നത്. പ്രിയപ്പെട്ട മക്കളുടെ സങ്കടം മനസിലാകുന്നുണ്ട്. ജില്ലാ ഭരണകൂടവും സര്‍ക്കാര്‍ സംവിധാനങ്ങളും നിങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍കരുതല്‍ നല്‍കുന്നത്. നിങ്ങളുടെ കൂടെ ഞങ്ങള്‍ ഉണ്ട് കേട്ടോ.. എന്നാണ് കളക്ടറുടെ മറുപടി.