
തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി ആഴ്ചകൾക്ക് ശേഷം പിടിയിൽ. കരകുളം തറട്ടെ നിലമി ഷീലാ ഭവനിൽ രാജമണിയുടെ മകനും നിരവധി കേസുകളിലെ പ്രതിയുമായ രഞ്ജിത്ത് (40) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി, നെടുമങ്ങാട് ഡെപ്യൂട്ടി സൂപ്രണ്ട് ടി ബിനുകുമാർ എന്നിവരുടെ നിർദേശാനുസരണം അരുവിക്കര സർക്കിൾ ഇൻസ്പെക്ടർ സന്തോഷ്കുമാർ എസ്, അരുവിക്കര സ്റ്റേഷൻ എസ്‌എച്ച്‌ഒ മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള പാെലീസ് സംഘം പത്തനംതിട്ട തിരുവല്ലയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.