പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു...


പയ്യാവൂരില്‍ സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍പോയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. പയ്യാവൂര്‍ കോയിപ്രയിലെ വലക്കുമറ്റത്തില്‍ ഷാജീവ്-ഷിന്റു ദമ്പതിമാരുടെ മകള്‍ അലീന(14) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. പൈസക്കരി ദേവമാത സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അലീന. സഹോദരന്‍: ജോര്‍ജ്.

Previous Post Next Post