വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരി ബാഗില്‍ മൂത്രമൊഴിച്ചെന്ന് പരാതി; കൈമലർത്തി എയര്‍ലൈന്‍


ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിൽ ഒരു സ്ത്രീയുടെ ബാക്ക് പാക്കില്‍ ആരോ മൂത്രമൊഴിച്ചു. എന്നാല്‍, അക്കാര്യത്തില്‍ തങ്ങൾക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് എയര്‍ലൈന്‍ പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് യുവതിയുടെ സഹോദരി റെഡ്ഡിറ്റില്‍ എഴുതി. പിന്നാലെ കുറിപ്പ് വൈറലായി.

“ഫ്രോണ്ടിയർ വിമാനത്തിൽ വെച്ച് എന്‍റെ സഹോദരിയുടെ ബാക്ക്പാക്ക് മൂത്രത്താൽ നനഞ്ഞിരുന്നു, യാത്രക്കാരിയെ നേരിടുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്ന് എയർലൈൻ പറയുന്നു. ഈ ബയോഹസാർഡിൽ അവൾ ശരിക്കും കുടുങ്ങിപ്പോയോ?” എന്ന് ചോദിച്ച് കൊണ്ടായിരുന്നു കുറിപ്പ് ആരംഭിച്ചത്. കുറിപ്പില്‍ യുവതി ബാക്ക്പാക്ക് തന്‍റെ മുന്നിലുള്ള സീറ്റിന് അടിയിലാണ് വച്ചിരുന്നതെന്ന് എഴുതി. വിമാന യാത്ര അവസാനിച്ചപ്പോൾ ബാക്ക്പാക്ക് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അത് നനഞ്ഞതായി വ്യക്തമായത്. ആദ്യം വെള്ളമോ സോഡയോ മറിഞ്ഞതാണെന്നാണ് കരുതിയത്. എന്നാല്‍ ബാക്ക് പാക്ക് കഴുകാന്‍ ബാത്ത്റൂമിലെത്തിയപ്പോൾ മൂത്രമൊഴിച്ചതാണെന്ന് വ്യക്തമായതായി യുവതി എഴുതി.

أحدث أقدم