കോഴിഫാമില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു...




വയനാട് : പുഞ്ചവയലില്‍ കോഴിഫാമില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.വയനാട് പുഞ്ചവയലില്‍ അശ്വതി വീട്ടില്‍ ജിജേഷ് (44) ആണ് മരിച്ചത്. കോഴി ഫാമില്‍ ലൈറ്റ് ഇടാന്‍ എത്തിയപ്പോഴാണ് ജിജേഷിന് ഷോക്കേറ്റത്.ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഭാര്യയ്ക്കും ഷോക്കേറ്റിട്ടുണ്ട്.

അബോധാവസ്ഥയില്‍ കിടക്കുന്ന ജിജേഷിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യയ്ക്ക് ഷോക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
أحدث أقدم