2002ല്‍ പുറത്തിറങ്ങിയ ‘കാന്തലഗ’ എന്ന ഗാനത്തില്‍ അഭിനയിച്ചതോടെയാണ് ഷെഫാലി അറിയപ്പെടുന്ന താരമായി മാറിയത്. പിന്നാലെ ബിഗ് ബോസ് 13 സീസണും ഇവരെ താരപദവിയിലേക്ക് ഉയര്‍ത്തി. 2015ല്‍ നടന് പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനൊപ്പം ‘നാച്ച് ബാലിയേ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ 5, 7 സീസണുകളിലും ഷെഫാലി പങ്കെടുത്തിരുന്നു. ആൽബങ്ങളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രശസ്തയാണ് നടി. സൽമാൻ ഖാൻ ഒപ്പം 2004 ൽ മുജ്സെ ശാദി കരോഗി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.’രാത്രി കെ യാത്രി 2′ എന്ന വെബ് സീരീസില്‍ ലൈംഗിക തൊഴിലാളിയായി വേഷമിട്ട ഷെഫാലിയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.