തിരുവനന്തപുരത്ത് MDMAയുമായി CPI നേതാവ് അറസ്റ്റിൽ.. സിപിഐ സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധം….


        
തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി സി.പി.ഐ നേതാവുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കൃഷ്ണൻ, ആലി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. കൃഷ്ണന്റെ പക്കൽ നിന്നും 4.05 ഗ്രാമും ആലി മുഹമ്മദിന്റെ കൈയിൽ നിന്നും 5 ഗ്രാമും എംഡിഎംഎ പിടിച്ചെടുത്തു.

വഴുതക്കാട് സ്വദേശിയും സിപിഐ പാളയം ലോക്കൽ കമ്മറ്റി അംഗവുമായ കൃഷ്ണനാണ് അറസ്റ്റിലായത്.ബൈക്കിലെത്തിയ രണ്ടുപേർക്ക് എംഡിഎംഎ കൈമാറുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസാണ് ഇവരെ പിടികൂടിയത്. ബൈക്കുകളും മൊബൈലും പിടിച്ചെടുത്തു. സിപിഐ സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളാണ് കൃഷ്ണൻ.



Previous Post Next Post