കുമരകം : വിരിപ്പുകാലാ ശ്രീനാരായണ ബോട്ട്ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ടൂറിസം ഡിപ്പാർട്ട്മെൻ്റിൻ്റെയും, കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും, കുമരകം അയ്മനം ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ 2025 സെപ്റ്റംബർ 06-ാം തീയതി ശനിയാഴ്‌ച ഉച്ചകഴിഞ്ഞു 3.00 ന് നടക്കുന്ന 37 -ാമതു ജലമേളയുടെ പ്രവർത്തനോദ്ഘാടനം 2025 ജൂലൈ 06-ാം തീയതി ഞായറാഴ്‌ച വൈകുന്നേരം 5.00 ന് കവണാറ്റിൻകര ടൂറിസം ഡിപ്പാർട്ട്മെൻ്റ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പ്രസിഡന്റ് എം.കെ. പൊന്നപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ രാജേഷ് ബാബുവിൽ (ഗാർഗി ഹോംസ്‌റ്റേ) നിന്നും ആദ്യസംഭാവന കേരള സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി. എൻ വാസവൻ ഏറ്റുവാങ്ങി ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. തുടർന്ന് ഹേമലത പ്രേം സാഗർ (പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത്), ആര്യ രാജൻ (പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത്), ധന്യാ സാബു (പ്രസിഡൻ്റ്, കുമരകം പഞ്ചായത്ത്), വിജി രാജേഷ് (പ്രസിഡൻ്റ്, അയ്മനം പഞ്ചായത്ത്),: ശ്രീ. മനോജ് കരീമഠം (വൈസ് പ്രസിഡൻ്റ്, അയ്മനം പഞ്ചായത്ത്), ആർഷ ബൈജു (വൈസ് പ്രസിഡൻറ്, കുമരകം പഞ്ചായത്ത്)
കെ. വി. ബിന്ദു (മെമ്പർ, ജില്ലാ പഞ്ചായത്ത്), കവിത ലാലു (മെമ്പർ, ബ്ലോക്ക് പഞ്ചായത്ത്), രതീഷ് കെ. വാസു (മെമ്പർ, ബ്ലോക്ക് പഞ്ചായത്ത്), സ്മിതാ സുനിൽ (മെമ്പർ, കുമരകം പഞ്ചായത്ത്), വി.കെ. ജോഷി (മെമ്പർ, കുമരകം പഞ്ചായത്ത്), മിനി ബിജു (മെമ്പർ, അയ്‌മനം പഞ്ചായത്ത്), എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിക്കും. പി.വി. സാൻ്റപ്പൻ (ട്രഷറർ KTBRC) കൃതജ്ഞത രേഖപ്പെടുത്തും.