ടെക്സസിൽ സംഭവിച്ച മിന്നൽ പ്രളയത്തിൽ കനത്ത മഴയും അപ്രതീക്ഷിതമായ വെള്ളപ്പൊക്കവും കാരണം ഗുരുതരമായ നാശനഷ്ടങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ഈ ദുരന്തത്തിൽ 24 പേർ മരിച്ചു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .
5 പെൺകുട്ടികൾ(വ്യത്യസ്ത റിപ്പോർട്ടുകൾ പ്രകാരം) സമ്മർ ക്യാമ്പിൽ നിന്ന് കാണാതായി. ഇവർ ഗ്വാഡലൂപ്പ് നദിയുടെ തീരത്ത് ക്യാമ്പ് ചെയ്യുകയായിരുന്നു .
പ്രളയത്തിന്റെ കാരണം
45 മിനിറ്റിനുള്ളിൽഗ്വാഡലൂപ്പ് നദിയിലെ ജലനിരപ്പ്
26 അടി ഉയർന്നതാണ് പ്രധാന കാരണം .
-കെർ കൗണ്ടിയിൽ 10 ഇഞ്ച് (25 സെ.മീ)മഴ ഏതാനും മണിക്കൂറുകളിൽ പെയ്തത് ഈ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമായി .
14 ഹെലികോപ്റ്ററുകൾ,12 ഡ്രോണുകൾ, 500 രക്ഷാപ്രവർത്തകർ എന്നിവർ തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഏർപ്പെട്ടിട്ടുണ്ട് .
ഇതുവരെ 237 പേരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട് .
മുന്നറിയിപ്പ് ഇല്ലായിരുന്നു
പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നുഎന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു .
മഴയുടെ തീവ്രത പ്രവചനാതീതമായിരുന്നെങ്കിലും, ദുരന്തം തടയാൻ മതിയായ സമയത്ത് മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞില്ല .
- ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കി
- പടിഞ്ഞാറൻ, മധ്യ ടെക്സസ് പ്രദേശങ്ങളിൽ വീണ്ടും പ്രളയ സാധ്യതനിലനിൽക്കുന്നു .
- ടെക്സസ് ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് മരണസംഖ്യ വർദ്ധിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകി .
- പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടെക്സസിന് ആവശ്യമായ സഹായം നൽകുമെന്ന് പ്രഖ്യാപിച്ചു .