രാഹുൽഗാന്ധി ഇന്ന് കോട്ടയത്ത് എത്തും , നാളെ രാവിലെ 10നു രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തും,ഉമ്മൻ ചാണ്ടി ഫൗ ണ്ടേഷൻ നിർമിച്ചു നൽകുന്ന 12 വീടുകളുടെ താ ക്കോൽ കൈമാറും


 ( രാഹുൽ ഗാന്ധി ,ഉമ്മൻ ചാണ്ടി ഫയൽ ചിത്രം ) 

പാമ്പാടി . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ ഉമ്മൻ ചാണ്ടി ഫൗ ണ്ടേഷൻ നിർമിച്ചു നൽകുന്ന 12 വീടുകളുടെ താ ക്കോൽ കൈമാറ്റവും കെപിസിസിയുടെ ജീവകാരു ണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവഹിക്കും 
ഇന്നു വൈകിട്ട് രാഹുൽ ഗാന്ധി കോട്ടയത്ത് എത്തും കുമരകത്താണ് താമസം. സംസ്ഥാനതല അനുസ്മരണ പൊതുസമ്മേളനത്തിൽ 10,000 പേർ ക്കിരിക്കാവുന്ന പന്തലിൻ്റെ നിർമാണം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഗ്രൗ ണ്ടിൽ പൂർത്തിയായി
നാളെ രാവിലെ 10നു രാഹുൽ ഗാന്ധി ഉമ്മൻ ചാ ണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തും. പു തുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സന്ദർശിക്കും. ഇതിനു ശേഷം സമ്മേളന വേദിയിലെത്തും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ സംസ്ഥാനതലത്തിൽ വിപുലമായ പരിപാടികൾ കെപിസിസി നടത്തുമെന്നു രാഷ്ട്രീയകാര്യ സമിതി യംഗം കെ.സി.ജോസഫ്, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, നിർവാഹക സമിതി അംഗം ജോ ഷി ഫിലിപ് എന്നിവർ പാമ്പാടിക്കാരൻ ന്യൂസിനോട്  പറഞ്ഞു.
സമ്മേളനത്തിൽ കെപിസിസി ജീവകാരുണ്യ പദ്ധതി 'സ്മൃതിതരംഗം' ആരംഭിക്കും. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 630 കുട്ടികൾക്കു
"ശ്രുതിതരംഗം' പദ്ധതിയിലൂടെ കേൾവിശക്തി നൽകി. ഈ പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയിലാണ് കെപിസിസി 'സ്‌മൃതിതരംഗം' നടപ്പാക്കുന്നതെന്നു നേതാക്കൾ പറഞ്ഞു 


⚠️പാർക്കിങ് ക്രമീകരണം

വാഹനങ്ങൾക്ക് പുതുപ്പള്ളിയിലെ ഗ്രൗണ്ടുക ളിൽ പാർക്കിങ് ക്രമീകരണം ഒരുക്കി കോട്ടയം കഞ്ഞിക്കുഴി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പുതുപ്പള്ളി കവലയിൽ ആളുകളെ ഇറക്കി സെന്റ് ജോർജ് ഗവ ഹൈസ്കൂളിന്റെ മൈതാനത്ത് പാർക്ക് ചെയ്യണം.
 ഏറ്റുമാനൂർ- മണർകാട് പ്രദേശത്തുനിന്നു വരുന്ന വാഹ നങ്ങൾ വിഎച്ച്.എസ്.ഇ. ഐഎച്ച്ആർഡി സ്കൂൾ ഗ്രൗണ്ടിലും വെട്ടത്തുകവല - കറുക ച്ചാൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ നിലയ്ക്കൽ പള്ളി ഗ്രൗണ്ടിലും ഡോൺബോ സ്കോ സ്കൂൾ ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യ: ണം. 

ചങ്ങനാശേരി- വാകത്താനം ഭാഗത്ത് നിന്നും   വരുന്ന വാഹനങ്ങളും കൊല്ലാട് ഭാഗത്തു നിന്ന് എത്തുന്ന വാഹനങ്ങളും എരമല്ലൂർ കലുങ്കിന് സമീപം പള്ളിവക മൈതാനത്തും : പാർക്ക് ചെയ്യണം.
أحدث أقدم