യൂത്ത് കോൺഗ്രസിൽ നടപടി.അഞ്ച് ജില്ലകളിലെ 11 നിയോജക മണ്ഡലം പ്രസിഡൻ്റുമാരെ സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്.വയനാട് പുനരധിവാസ ഫണ്ട് വിവാദത്തിലാണ് നടപടി.നിശ്ചയിച്ച തുക പിരിച്ചെടുക്കാത്ത നിയോജക മണ്ഡലം പ്രസിഡന്റുമാരെയാണ് സസ്പെൻഡ് ചെയ്തത്.വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ ദുരിതബാധിതർക്ക് 30 വീടുകൾ വച്ചുനൽകുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതിനായി ഓരോ നിയോജക മണ്ഡലം കമ്മിറ്റിയും 2.5 ലക്ഷം രൂപ വീതം പിരിച്ചുനൽകണമെന്നാണ് പറഞ്ഞിരുന്നത്. ഇതിൽ 50000 രൂപ പോലും പിരിച്ചെടുക്കാത്തവരെയാണ് സസ്പെൻ്റ് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്താകെ യൂത്ത് കോൺഗ്രസ് ഘടകങ്ങളിൽ നിന്ന് ഒരു കോടി രൂപ പോലും പിരിച്ചെടുക്കാൻ യൂത്ത് കോൺഗ്രസിനായില്ല. ഈ സാഹചര്യത്തിലാണ് നിശ്ചയിച്ച് നൽകിയ പണം പിരിച്ചെടുക്കാത്ത മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമാരെ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയത്. എന്നാൽ സംഘടനാപരമായി വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെന്നാണ് യൂത്ത് കോൺഗ്രസ് വിശദീകരണം