വോട്ടിങ് പ്രായം 18ൽ നിന്ന് 16 വയസ്സാക്കി കുറച്ച് ജനാധിപത്യ സംവിധാനം ഉടച്ചു വാർക്കാൻ ബ്രിട്ടനിലെ ലേബർ സർക്കാർ ആലോചിക്കുന്നു.
അടുത്ത പൊതുതിരഞ്ഞെടുപ്പിൽ 16, 17 വയസ്സുകാർക്കും വോട്ടുചെയ്യാൻ അവസരമൊരുക്കുന്ന നിയമപരിഷ്‌കാരം പാർലമെന്റിൽ അവതരിപ്പിക്കും.
ബാങ്ക് കാർഡുകൾ വോട്ടർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്നതും പുതിയ പരിഷ്കാരങ്ങളുടെ ഭാഗമാണ്. സ്കോട്ലൻഡ്, വെയ്ൽസ് മാതൃകയിൽ ഉപയോഗിക്കാമെന്നതും പുതിയ വോട്ടു ചെയ്യാനുള്ള കുറഞ്ഞ പ്രായം 16 വയസ്സാക്കുമെന്നത് ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.