സ്ത്രീകളുടെ ചിത്രങ്ങൾ രഹസ‍്യമായി പകർത്തി സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിച്ചു; 19കാരൻ അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിലെ ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ രാത്രി നടക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അവരറിയാതെ രഹസ‍്യമായി പകർത്തി സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിച്ച 19കാരൻ അറസ്റ്റിൽ. ഡെലിവറി ബോയിയായ ദിലാവർ ഹസനാണ് അറസ്റ്റിലായത്. ഇയാൾ മണിപ്പൂർ സ്വദേശിയാണെന്നാണ് സൂചന.

സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയ ശേഷം ഇൻസ്റ്റഗ്രാമിലൂടെ ബംഗളൂരു നൈറ്റ് ലൈഫ് എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. മോശമായി സ്ത്രീകളെ ചിത്രീകരിക്കുന്ന വിധത്തിലായിരുന്നു ഇയാളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകൾ.

പൊലീസിന്‍റെ സാമൂഹികമാധ‍്യമ നിരീക്ഷണ സെല്ലിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾ പിടിയിലായത്. ഫോളോവേഴ്സിനെ കൂട്ടുന്നതിനു വേണ്ടിയാണ് ദിലാവർ ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
أحدث أقدم