ഭാഗം 1
✒️ ലേഖകൻ ജോവാൻ മധുമല
അധ്യായം 1: പാമ്പാടിയുടെ രാഷ്ട്രീയ ചരിത്രം ഭൂമി ശാസ്ത്രം
പാമ്പാടി : 30 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുണ്ട് പാമ്പാടിക്ക് അടിസ്ഥാനപരമായി കോൺഗ്രസ്സ് വേരോട്ടം ഉള്ള മണ്ണാണ് പാമ്പാടി പരമ്പരാഗത കോൺഗ്രസ്സ് കുടുംബങ്ങൾ ഒരു പാട് ഉള്ള നാടാണ് പാമ്പാടി
പാമ്പാടി പഞ്ചായത്തിൻ്റെ ചരിത്രം തുടങ്ങുന്നത് പാമ്പാടി വെള്ളൂർ കൈതമറ്റം ഇല്ലത്തിൻ്റെ മാളികപ്പുരയിൽ നിന്നുമാണ് എന്ന കാര്യം അധികം ആർക്കും അറിയില്ല
:പാമ്പാടി എന്ന ഗ്രാമത്തിൻ്റെ ചരിത്രം ഉറങ്ങുന്ന മാളികപ്പുര ഇന്നില്ല കുറച്ച് വർഷങ്ങൾക്ക് മുമ്പ് അത് പൊളിച്ചുനീക്കിയിരുന്നു ഇല്ലം വക സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തോട് ചേർന്നായിരുന്നു മാളിക
വെള്ളൂർ കരയും പാമ്പാടി കരയും ചേർന്നാണ് പാമ്പാടി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്
രണ്ട് കരയിലുമായി 4 അംഗങ്ങൾ ചേർന്നതായിരുന്നു ആദ്യ പഞ്ചായത്ത് ഭരണസമതി
പാമ്പാടി പഞ്ചായത്തിൻ്റെ 4 അംഗങ്ങൾ മാത്രമുള്ള ആദ്യ ഭരണ സമിതിയിൽ അംഗമായിരുന്നു കൈതമറ്റം ഇല്ലത്തെ വൈദ്യകലാ നിധി ശങ്കരൻ നമ്പൂതിരി. പഞ്ചായത്തിൻ്റെ ആദ്യ യോഗം ഈ മാളികയിലാണ് ചേർന്നത്.
പിന്നീട് കാലം മാറി കഥ മാറി
ചരിത്രം ആർക്കും വേണ്ടി കാത്തു നിൽക്കാറില്ലല്ലോ ?
ഇടതു പക്ഷത്തിൻ്റെ പ്രവർത്തനങ്ങൾ പാമ്പാടിയിലും എത്തി ആദ്യ കാല കമ്മ്യൂണിസ്റ്റുകാരായ ഇ. എം.ജോർജ്, അവറാമ്മി, ശങ്കരൻകുട്ടി, തുടങ്ങിയവർക്ക് കൊടിയ മർദ്ദനങ്ങളും പീഡ നങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
R .S .S അക്കാലത്ത് മീനടം , വെള്ളൂർ ഈസ്റ്റ് പാമ്പാടി ( മൂലക്കര ) എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചു ഇതിൻ്റെ ആദ്യകാല നേതാക്കൾ ആയിരുന്നു മൂലക്കര മോഹനൻ, കുഞ്ഞ് ,നന്ദൻ ,ഗോപി തുടങ്ങിയവർ
തുടർന്ന്
ബി .ജെ .പി ക്ക് പാമ്പാടിയിൽ വിത്തുപാകി മുളപ്പിച്ച നേതാക്കളിൽ ഒരാൾ ആയിരുന്നു അന്തരിച്ച ബി മനോജ് കുമാർ ചേന്നംപള്ളി
അന്തരിച്ച ചേന്നംപള്ളി ബി .മനോജ് കുമാർ മുഖാന്തിരം ബി .ജെ .പി സാന്നിധ്യം അറിയിച്ചു.
വെള്ളൂർ മേഖലയിൽ നിന്നും ബി.ജെ.പി ക്ക് പാമ്പാടി ഗ്രാമപഞ്ചായത്തിൽ മെമ്പറും ഉണ്ടായി.
ഇന്ന് 4 വാർഡുകൾക്ക് പകരം 21 വാർഡുകൾ ഉള്ള ജനസാന്ദ്രത ഉള്ള പഞ്ചായത്തായി പാമ്പാടി മാറി.
രാഷ്ട്രീയ പരമായി കോൺഗ്രസ്സിൻ്റെ പഞ്ചായത്ത് ആണ് പാമ്പാടി എന്ന് പറയാം. പരേതനായ ദന്തഡോക്ടർ മോഹനനെതിരെ മത്സരിച്ച ഇന്നത്തെ സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ പോലും കഷ്ടിച്ചാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. സി.പി.എം മെമ്പറായി വിജയിച്ച സി.എം മാത്യു പഞ്ചായത്ത് പ്രസിഡന്റ് ആകുവാൻ കോൺഗ്രസ് പാളയത്തിലേക്ക് നടത്തിയ കാലുമാറ്റ മണ്ടത്തരം കാട്ടാതിരുന്നു വെങ്കിൽ വി .എൻ വാസവന് മുൻപേ പാമ്പാടിയിൽ നിന്നും ഒരു സി.പി.എം മന്ത്രി ഉണ്ടാകുമായിരുന്നു എന്ന് രാഷ്ട്രീയ ചരിത്രം അറിയാവുന്നവർ പറയുന്നു.
നാളിതുവരെ ഗ്രാമപഞ്ചായത്ത് ഭരിച്ച കോൺഗ്രസ് പ്രസിഡന്റു മാരിൽ ഏറ്റവും ജനസമ്മതർ ചേർക്കോട്ട് സി. എം വർഗീസും (വക്കീൽ സാർ) കരിങ്ങണാമറ്റത്തിൽ സി. കെ ജേക്കബും (കുഞ്ഞുമോൻ സാർ) ആയിരുന്നു.
കഴിഞ്ഞ 20 വർഷമായി കോൺഗ്രസ്സ് നാല് തവണ തുടർ ഭരണം നേടിയ പാമ്പാടി പഞ്ചായത്ത്
2020-ലെ തെരഞ്ഞെടുപ്പിൽ അമ്പേ പരാജപ്പെട്ടു. അതിന് പ്രധാന കാരണം തന്നെ ജയിപ്പിച്ച, കോൺഗ്രസിന് ഭരണം ലഭ്യമാക്കിയ കോൺഗ്രസുകാരുടെ പോലും മുഖത്തുനോക്കാതിരുന്ന പ്രസിഡന്റിന്റെ ഒറ്റയാൻ ശൈലി ആണെന്നാണ് കോൺഗ്രസുകാർക്കിടയിലെ സംസാരം. കോൺഗ്രസ്സിൻ്റെ സ്വജനപക്ഷപാതവും ,അഹങ്കാരവും ,ഭരണത്തിലെ തമ്മിലടിയും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ കോൺഗ്രസ്സ് ഭരണസമതിയിലെഅംഗങ്ങൾ തമ്മിൽ കയ്യാങ്കളി വരെ ഉണ്ടായി.
നാറുന്ന അഴിമതിക്കഥകൾ ഇടതുപക്ഷം പുറത്ത് കൊണ്ടുവന്നു. പഞ്ചായത്ത് നിർമ്മിച്ച കാർഷിക വിപണന കേന്ദ്രത്തിൻ്റെ പല പിന്നാമ്പുറക്കഥകളും അതിൻ്റെ പിന്നിലെ അഴിമതിയും ഇടതുപക്ഷം തുറന്ന് കാട്ടി,
തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് തന്നെ കരുക്കൾ ഇടതുപക്ഷം കളത്തിൽ നീക്കിത്തുടങ്ങി
പഞ്ചായത്ത് ഇലക്ഷൻ മുമ്പിൽ കണ്ട് കോൺഗ്രസ്സിന് എതിരെ നിരവധി സമര പരിപാടികൾ നടത്തിയത് ഇടതുപക്ഷത്തിന് ഗുണം ചെയ്തു.
കൂടാതെ യുവാക്കളുടെ പ്രാതിനിധ്യം സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇടത് അനുകൂലമാക്കി
L D F കളത്തിൽ ഇറക്കിയ യുവാക്കളിൽ അനീഷ് P . V ഏറ്റവും കൂടുതൽ വോട്ടുകൾ വാങ്ങിയത് ശ്രദ്ധേയമായിരുന്നു U .D .F ൽ സെബാനും
ജാതിക്കാർഡ് ഇറക്കി കോൺഗ്രസ് നടത്തിയ കളി അവർക്ക് തിരിച്ചടിയായി മാറുകയും ചെയ്തു ......
അങ്ങനെ നീണ്ട 20 വർഷത്തെ കോൺഗ്രസ്സ് ഭരണം അവസാനിപ്പിച്ചു കൊണ്ട് 2020ൽ ഇടതുപക്ഷം ഭരണം ഏറ്റു
( തുടരും) ...,,,,